വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം -കെ.എൻ.എം.

കൊണ്ടോട്ടി : സമൂഹത്തിൽ വർഗീയ, വിഭാഗീയചിന്തകൾ പടർത്തി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ കരുതലോടെ കാണണമെന്ന് കെ.എൻ.എം. ഈസ്റ്റ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന മുൻ എം.എൽ.എ. പി. നന്ദകുമാറിന്റെ പ്രസ്താവന അപകടകരവും അപഹാസ്യവുമാണെന്നും അഭിപ്രായപ്പെട്ടു. കൊണ്ടോട്ടിയിൽ നടന്ന കൺവെൻഷൻ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പി.പി. മുഹമ്മദ് മദനി ഉദ്ഘാടനംചെയ്തു. കെ.എൻ.എം. ജില്ലാ പ്രസിഡന്റ് പി.കെ. ഇസ്മയിൽ അധ്യക്ഷനായി. ടി.പി. അഷ്റഫലി എം.എൽ.എ. വിവിധ മേഖലകളിൽ മികവുനേടിയ ആളുകൾക്ക് പുരസ്കാരങ്ങൾ വിതരണംചെയ്തു. പ്രൊഫ. എൻ.വി. അബ്ദുറഹ്‌മാൻ, ഡോ. എ.ഐ. അബ്ദുൽമജീദ് സ്വലാഹി, സി. മുഹമ്മദ് സലീം സുല്ലമി, ടി. യൂസുഫലി സ്വലാഹി, സുബൈർ പീടിയേക്കൽ, അഹമ്മദ് അനസ് മൗലവി എന്നിവർ പ്രസംഗിച്ചു.