ബന്ധുവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

പോത്തുകല്ല് : സ്വത്ത് തർക്കത്തെത്തുടർന്ന് ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി നീർപ്പുഴമുക്കം ഭാഗത്തെ കൊടക്കാടൻ വീട്ടിൽ ഷിജു (42) നെയാണ് പോലീസ് പിടികൂടിയത്. ഷിജു പിതാവിന്റെ സഹോദരന്റെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

കൈവശമുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് പരാതിക്കാരന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഇതേത്തുടർന്ന് നെറ്റിയുടെ മുകൾഭാഗം മുതൽ മൂക്കിന് പകുതിവരെയുള്ള ഭാഗത്ത് നീളത്തിൽ ആഴത്തിലുള്ള മുറിവുണ്ടായി.

വെട്ടേറ്റ് തലയോട്ടി പൊട്ടിയതിനാൽ ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തിൽ പോത്തുകല്ല് പോലീസ് രജിസ്റ്റർചെയ്ത കേസിൽ ചൊവ്വാഴ്ചയാണ് പോലീസ് ഷിജുവിനെ പിടിച്ചത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.