ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം തുടങ്ങി

പൊന്നാനി : ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം എ.വി. ഹയർസെക്കൻഡറി സ്‌കൂളിൽ കെ. സുൽഫിക്കർ നഗറിൽ തുടങ്ങി.

‘ജനങ്ങളുടെ ഭരണഘടന... നിയമത്തിലെ പൗരൻ, ജനാധിപത്യം പുനർനിർവചിക്കപ്പെടുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ മാധ്യമപ്രവർത്തക അനുപമ വെങ്കിടേശ് മോഡറേറ്ററായി.

മുൻ എം.പി. ഡോ. എ. സമ്പത്ത്, മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ്, ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം മനോജ് നരേന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ടോം കെ. തോമസ്, അഡ്വ. പി.കെ. ഖലീമുദ്ദീൻ, അഡ്വ. ജിതിൻ ബാബു എന്നിവർ പ്രസംഗിച്ചു.

ഞായറാഴ്ച രാവിലെ 10-ന് യൂണിയൻ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി അഡ്വ. ഇ.കെ. നാരായണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.