ജല അതോറിറ്റി എച്ച്.ആർ. ജീവനക്കാരുടെ ദിവസക്കൂലി കൂട്ടണം -എച്ച്.ആർ. എംപ്ലോയീസ് ഫ്രൻഡ്‌

മലപ്പുറം : ജല അതോറിറ്റി എച്ച്.ആർ. ജീവനക്കാർക്കുള്ള ദിവസക്കൂലി അടിയന്തരമായി കൂട്ടണമെന്ന് കേരള വാട്ടർ അതോറിറ്റി എച്ച്.ആർ. എംപ്ലോയീസ് ഫ്രൻഡ്‌ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

ശമ്പളം സർക്കാർ നേരിട്ട് നൽകണമെന്നും 10 വർഷം പൂർത്തിയാക്കിയ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനംചെയ്തു.

ഭാരവാഹികൾ: പി.എച്ച്. ഫൈസൽ (രക്ഷാ.), ഷാജി പീറ്റർ (പ്രസി.), ശശി ആനക്കയം (വൈ. പ്രസി.), കെ. സുരേഷ് (ജന. സെക്ര.), കെ.എം. മനു (ജോ. സെക്ര.), ഫിറോസ് വേങ്ങര (ഖജാ.). ഷാജു ജോസഫ്, ദിലീപ്‌കുമാർ, സ്വാലിഹ് അരിപ്ര, അനൂ സലിം, പി. ശ്രീധരൻ, മൊയ്തീൻകുട്ടി, മുരളി മോഹനൻ (എക്സി. കമ്മിറ്റി അംഗങ്ങൾ).