ശമ്പളപരിഷ്കരണം അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കംഉപേക്ഷിക്കണം -കെ.എസ്‌.ടി.എ.

കെ.എസ്.ടി.എ തിരൂർ സബ്ജില്ലാ സമ്മേളനംസംസ്ഥാന സെക്രട്ടറി ആർ.കെ ബിനു ഉദ്ഘാടനം ചെയ്യുന്നു
കെ.എസ്.ടി.എ തിരൂർ സബ്ജില്ലാ സമ്മേളനംസംസ്ഥാന സെക്രട്ടറി ആർ.കെ ബിനു ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: അഞ്ചുവർഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്കരണം അട്ടിമറിക്കാനുള്ള യുഡിഎഫ്. നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ. തിരൂർ സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അധ്യാപക വിദ്യാർഥി അനുപാതം കുറച്ച് ജോലിസുരക്ഷ ഉറപ്പുവരുത്തണമെന്നും, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും അധ്യാപകർക്കും നിർവചിക്കപ്പെട്ട പെൻഷൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തിരൂർ ഗവ. വൊക്കേഷണൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ.കെ. ബിനു ഉദ്ഘാടനംചെയ്തു. പ്രസിഡൻറ് കെ.പി. കാർത്ത്യായനി അധ്യക്ഷയായി.

പി. ദിലീപ്കുമാർ രക്തസാക്ഷി പ്രമേയവും, എൻ.പി. ഷീല അനുശോചനപ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി സി. സെൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോ. സെക്രട്ടറി ടി. മുഹമ്മദ് മുസ്തഫ സംഘടനാ റിപ്പോർട്ടും ട്രഷറർ ഇ. സുശീൽകുമാർ കണക്കും അവതരിപ്പിച്ചു.

ജില്ലാ എക്സിക്യുട്ടീവ് അംഗം പി.പി. സുബീന നിരീക്ഷകയായിരുന്നു. സംസ്ഥാനകമ്മിറ്റി അംഗം ആർ.പി. ബാബുരാജ്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ വി. അബ്ദുസിയാദ്, ടി.വി. ദിനേഷ്, ജില്ലാ കമ്മിറ്റിയംഗം എസ്. നവീൻ, സ്വാഗതസംഘം ചെയർമാൻ ടി. ബാലകൃഷ്ണൻ കൺവീനർ കെ.ടി. ചിത്രാംഗദൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.പി. കാർത്ത്യായനി (പ്രസി.), കെ. സുനിൽകുമാർ, എൻ.പി. ഫൈസൽ, എൻ.പി. ഷീല (വൈസ് പ്രസി.), സി. സെൻ (സെക്ര.) വി.എസ്. നിഖിത, പ്രവീൺ കൊള്ളഞ്ചേരി, കെ.പി.

രാകേഷ് (ജോ. സെക്ര.), കെ. രജിത്കുമാർ (ട്രഷ.)

Content Highlights: KSTA Tirur sub-district conference urges the UDF to abandon moves to scuttle the five-year pay revision for teachers and staff.