പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണം -കെ.എസ്.ടി.എ.

കെ.എസ്.ടി.എ. താനൂർ ഉപജില്ലാ സമ്മേളനം എം. ആർ. മഹേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
കെ.എസ്.ടി.എ. താനൂർ ഉപജില്ലാ സമ്മേളനം എം. ആർ. മഹേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

​താനൂർ: വിദ്യാഭ്യാസത്തെ കമ്പോളവത്കരിക്കാനും വർഗീയവത്കരിക്കാനുമുള്ള നീക്കങ്ങൾ രാജ്യത്ത് ശക്തമാകുന്ന കാലഘട്ടത്തിൽ മതനിരപേക്ഷതയും ശാസ്ത്രബോധവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് കെ.എസ്.ടി.എ. താനൂർ ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും ഡി.എ. കുടിശ്ശിക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യുട്ടീവംഗം എം.ആർ. മഹേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. പി.ആർ. ലക്ഷ്‌മി അധ്യക്ഷയായി. ​ബി. ഹരീഷ്‌കുമാർ രക്തസാക്ഷിപ്രമേയവും പി. സതീഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ഇ. പത്മേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യുട്ടീവംഗം ടി.വി. ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും ട്രഷറർ എ.എൻ. സവിത കണക്കും അവതരിപ്പിച്ചു. ​ജില്ലാ സെക്രട്ടറി കെ. സരിത, ജില്ലാ എക്സിക്യുട്ടീവംഗം കെ.സി. സജിത്ത്, ജില്ലാ കമ്മിറ്റിയംഗം സി. സനില എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യുട്ടീവംഗം കെ. ഫാത്തിമ സുഹറ നിരീക്ഷകയായിരുന്നു. ജില്ലാ എക്സിക്യുട്ടീവംഗം ജി. ജയപ്രകാശ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്വാഗതസംഘം ചെയർമാൻ സമദ് താനാളൂർ, പി.സി. സുനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ. രഞ്ജിത്ത് (പ്രസി.), ഇ. പത്മേഷ്, എ.എൻ. സവിത, ലിനീഷ് പാലത്തായി (വൈ.പ്രസി.), പി.ആർ. ലക്ഷ്‌മി (സെക്ര.), സി.പി. ജയശ്രീ, പി. സതീഷ്, ബി. ഹരീഷ്‌കുമാർ (ജോ.സെക്ര.), പി.സി. സുനീഷ് (ട്രഷ.).

Content Highlights: The KSTA Tanur sub-district conference passed a resolution demanding the protection of Kerala's public education sector and the speedy disbursal of DA arrears.