കുളത്തൂർ അദ്വൈതാശ്രമത്തിൽ സത്സംഗോത്സവം സമാപിച്ചു

നാലാമത് സത്സംഗോത്സവത്തിന് പൂജനീയ ചിദാനന്ദപുരി സ്വാമികൾ ദീപം തെളിക്കുന്നു. കൂടെ സ്വാമിനിയമ്മ, ആധ്യാത്മിക പ്രഭാഷക ശോഭാ രാംദാസ്, വാസുദേവൻ ആനമങ്ങാട് തുടങ്ങിയവർ
നാലാമത് സത്സംഗോത്സവത്തിന് പൂജനീയ ചിദാനന്ദപുരി സ്വാമികൾ ദീപം തെളിക്കുന്നു. കൂടെ സ്വാമിനിയമ്മ, ആധ്യാത്മിക പ്രഭാഷക ശോഭാ രാംദാസ്, വാസുദേവൻ ആനമങ്ങാട് തുടങ്ങിയവർ

വളാഞ്ചേരി: കുളത്തൂർ അദ്വൈതാശ്രമത്തിൽ നാലാമത് സത്സംഗോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ചിദാനന്ദപുരി സ്വാമികൾ ഉദ്ഘാടനംചെയ്തു. അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. സോമസുന്ദരൻ പുറമണ്ണൂർ അധ്യക്ഷനായി. ഭാഗീരഥി പ്രാർഥന ചൊല്ലി.

ജ്യോതിലക്ഷ്മി, ബിജു പുറമണ്ണൂർ, സ്വാമിനിയമ്മ, വാസുദേവൻ ആനമങ്ങാട്, പദ്മിനി ജി. നായർ, പി.കെ.സി. രാജാ തിരുമേനി, ജിതിനം രാധാകൃഷ്ണൻ, മാലതി മാരാത്ത് എന്നിവർ പ്രസംഗിച്ചു. ശോഭാ രാംദാസ് ആധ്യാത്മികപ്രഭാഷണം നടത്തി. സത്സംഗ കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Content Highlights: The fourth Satsangotsavam concluded at Kulathoor Advaita Ashram in Valanchery, inaugurated by Swami Chidanandapuri with various spiritual and cultural programs.