സുവിശേഷയോഗവും സംഗീതവിരുന്നും

പുളിക്കലോടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിലുള്ള റിവൈവൽ സുവിശേഷ യോഗം പാസ്റ്റർ കെ.കെ. മാത്യു ഉദ്ഘാടനം ചെയ്യുന്നു
പുളിക്കലോടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിലുള്ള റിവൈവൽ സുവിശേഷ യോഗം പാസ്റ്റർ കെ.കെ. മാത്യു ഉദ്ഘാടനം ചെയ്യുന്നു

പുളിക്കലോടി: അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ നേതൃത്വത്തിൽ റിവൈവൽ സുവിശേഷയോഗവും സംഗീതവിരുന്നും തുടങ്ങി. പുല്ലോട് ശാലോം മൈതാനിയിൽ വൈകീട്ട് ആറുമുതൽ ഒൻപതുവരെയാണ് പരിപാടി. തിങ്കളാഴ്ച സമാപിക്കും.

പാസ്റ്റർ കെ.കെ. മാത്യു ഉദ്ഘാടനംചെയ്തു. പാസ്റ്റർ മത്തായി പുന്നൂസ് അധ്യക്ഷനായി. പാസ്റ്റർ ഷമീർ കൊല്ലം മുഖ്യപ്രഭാഷണം നിർവഹിച്ചു. പാസ്റ്റർ ബിനോയ്‌, പി.എം. മാത്യു എന്നിവർ സംസാരിച്ചു. പോൾസൺ കണ്ണൂരിന്റെ നേതൃത്വത്തിലാണ് ഗാനശുശ്രൂഷ.

Content Highlights: A revival gospel convention and musical event organised by the Assemblies of God Church has begun at Pulikallodi Shalom ground.