ഇള അരുണിന്റെ ആത്മകഥ 'പര്ദേ കേ പീഛേ' പ്രകാശനംചെയ്ത് വിദ്യാബാലന്

മുംബൈ: സിനിമ-ടെലിവിഷന് നടിയും ഗായികയുമായ ഇള അരുണിന്റെ ആത്മകഥ 'പര്ദേ കേ പീഛേ' പ്രകാശനം ചെയ്തു. ചലച്ചിത്രതാരം വിദ്യാബാലനാണ് പുസ്തകം പ്രകാശനം ചെയ്തത്. മുംബൈ ലിറ്ററേച്ചര് ഫെസ്റ്റില്വെച്ച് ശനിയാഴ്ചയാണ് പ്രകാശനചടങ്ങ് നടന്നത്.
എന്ന വിഷയത്തില് നടന്ന അജുല ബേദി, ഗൗരവ് ശര്മ, വിദ്യാബാലന്, ഇള അരുണ് എന്നിവര് പങ്കെടുത്ത ചര്ച്ചയില്വെച്ചാണ് പുസ്തകം പ്രകാശിപ്പിച്ചത്. ചര്ച്ചയില് പ്രസ്തുത പുസ്തകത്തിലെ ഭാഗങ്ങള് അവതരിപ്പിച്ചിരുന്നു.
'ഖല്നായക്' എന്ന ഹിന്ദി ചിത്രത്തിലെ 'ചോളി കേ പീഛേ ക്യാ ഹേ' എന്ന ഗാനത്തിലൂടെ ജനകീയത നേടിയ ഗായികയാണ് ഇള അരുണ്.
Content Highlights: Vidya Balan releases Ila Arun's autobiography 'Parde ke peechhe'