സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' പ്രീബുക്ക് ചെയ്യാം; പുസ്തകം നവംബറില്‍ പ്രസിദ്ധീകരിക്കും

പാലക്കാട് : സാഹിത്യപ്രേമികൾക്ക് പ്രിയപ്പെട്ട ബൃഹദ്നോവലുകളുടെ നിരയിലേക്ക് പുതിയൊരു നോവൽകൂടി. തകഴിയുടെ കയർ, വിലാസിനിയുടെ അവകാശികൾ എന്നീ ബൃഹദാഖ്യായികകൾ വായിച്ച മലയാളിക്ക് ഇനി വായിക്കാൻ സുസ്മേഷ് ചന്ത്രോത്തിന്റെ ‘വഴിച്ചെണ്ട’. 1,112 പേജുകളുള്ള നോവൽ മാതൃഭൂമിബുക്സ് നവംബറിൽ പ്രസിദ്ധീകരിക്കും.
1,895 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 1,395 രൂപയ്ക്ക് ലഭിക്കും. മനുഷ്യജീവിതത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളും അവസ്ഥകളും അവസ്ഥാന്തരങ്ങളും കലർന്ന സന്ദർഭങ്ങളെ സ്വാഭാവികമായി പ്രതിഫലിപ്പിക്കുന്ന വഴിച്ചെണ്ട, സുസ്മേഷ് ചന്ത്രോത്തിന്റെ ഏഴാമത്തെ നോവലാണ്. പുസ്തകം ബുക്ക് ചെയ്യാൻ പാലക്കാട് സുൽത്താൻപേട്ട ജങ്‌ഷനിലുള്ള മാതൃഭൂമി ബുക്‌സ്റ്റോറിലെത്താം. ഓൺലൈൻ സ്റ്റോറായ mbibooks.com ലും ബുക്കുചെയ്യാവുന്നതാണ്. ഫോൺ :8590602309, 0491-2535327.
Content Highlights: vazhichenda prebooking today