കലാമണ്ഡലം പ്രോസ്‌പെക്ടസില്‍ വള്ളത്തോളിന്റെ ചിത്രമില്ല, വിവാദമുണ്ടാക്കാന്‍ ശ്രമമെന്ന് വി.സി

തൃശ്ശൂര്‍: കേരള കലാമണ്ഡലം അടുത്ത അധ്യയന വര്‍ഷത്തേക്ക് പുറത്തിറക്കിയ പ്രോസ്‌പെക്ടസില്‍ കലാമണ്ഡലം സ്ഥാപകന്‍ വള്ളത്തോളിന്റെ ചിത്രമില്ല. ഇതാദ്യമായാണ് വള്ളത്തോളിന്റെ ചിത്രമില്ലാതെ പ്രോസ്‌പെക്ടസ് അച്ചടിക്കുന്നത്. കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ആര്‍ട്ട് ഹൈസ്‌കൂള്‍ പ്രോസ്‌പെക്ടസ് 2025-26-ലാണിത്.
ചിത്രത്തിന് പകരമായി കൂത്തമ്പലത്തിന്റെ ഗോപുരത്തിന്റേതെന്ന് തോന്നിക്കുന്ന രീതിയിലുള്ള വരച്ച ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിന്റെ ഗോപുരത്തിന്റെ ചിത്രമല്ലെന്ന് നാട്യശാസ്ത്ര വിദഗ്ധര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നെഹ്‌റു യുവകേന്ദ്രയുടെ പേരു മാറ്റിയ ഈ സാഹചര്യത്തില്‍ കലാമണ്ഡലത്തിന്റെ പ്രോസ്‌പെക്ടസില്‍നിന്ന് സ്ഥാപകനായ വള്ളത്തോളിന്റെ ചിത്രം മാറ്റിയത് വിമര്‍ശനത്തിലേക്കെത്തുന്നുണ്ട്. ചിത്രം വയ്ക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നും ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും വൈസ് ചാന്‍സലര്‍ ബി. അനന്തകൃഷ്ണന്‍ പറഞ്ഞു. ഇതിനെ നെഹ്‌റു യുവകേന്ദ്രയുമായി കൂട്ടി ബന്ധിപ്പിക്കുന്നവര്‍ വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: vallathol- narayanmenon- kerala-kalamandalam- nehru-yuva-kendra