സുഭാഷ് ചന്ദ്രന് സാഹിത്യശ്രേഷ്ഠ പുരസ്‌കാരം

സുഭാഷ് ചന്ദ്രന്‍ | Photo: Mathrubhumi
സുഭാഷ് ചന്ദ്രന്‍ | Photo: Mathrubhumi

കാസര്‍കോട്: നാടന്‍കലാ ഗവേഷണ പാഠശാല സംസ്ഥാന സാഹിത്യശ്രേഷ്ഠ-കലാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും കലാശ്രേഷ്ഠ പുരസ്‌കാരത്തിന് സജി മാടപ്പാട്ടും അര്‍ഹരായി.

11,111 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് വൈകീട്ട് നാലിന് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: Subhash Chandran, Sahithya sreshta award