പത്മപ്രഭാ ഗൗഡറും രാജശ്രീയും മുന്നോട്ടുവെക്കുന്ന ആശയം ഒന്ന്- ശശി തരൂർ

#കെ.പി. നിജീഷ്‌കുമാര്‍
പത്മപ്രഭാപുരസ്‌കാരവേളയില്‍ ശശി തരൂര്‍/ ഫോട്ടോ: ഷഹീര്‍ സി.എച്ച്
പത്മപ്രഭാപുരസ്‌കാരവേളയില്‍ ശശി തരൂര്‍/ ഫോട്ടോ: ഷഹീര്‍ സി.എച്ച്

കൽപറ്റ: പത്മപ്രഭയും രാജശ്രീയും മുന്നോട്ടുവെക്കുന്ന ആശയം ഒന്നുതന്നെയാണെന്ന് ശശി തരൂർ എം.പി. വായനയിലൂടെ ലോകം പഠിച്ച വ്യക്തിയാണ് പത്മപ്രഭാ ഗൗഡർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ തർക്കവും വിവാദവുമൊക്കെ പത്മപ്രഭയുടെ വീടിന് താഴെയായിരുന്നു നടന്നതെന്നും അങ്ങനെ പാവങ്ങളുടെ ശബ്ദമായി മാറിയെന്നും തരൂർ പറഞ്ഞു. പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ പത്മപ്രഭാ പുരസ്‌കാര സമർപ്പണവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലയാളം പഠിപ്പിക്കുന്നവർ എഴുതുമ്പോൾ അത് പ്രത്യേകം അഭിനന്ദനാർഹമാണെന്നും ആർ. രാജശ്രീയുടെ പുസ്തകങ്ങൾ ഇറങ്ങിയതോടെ കേരളത്തിലെ എല്ലാ വായനക്കാരും തലശ്ശേരി ബ്രണ്ണൻ കോളേജിലെ രാജശ്രീ ടീച്ചറെ തേടി വന്നുവെന്നും തരൂർ പറഞ്ഞു.

'ഒരു മനുഷ്യനും അധികമല്ലെന്നും എല്ലാവരും അത്യാവശ്യമുള്ളവരാണെന്നുമാണ് പത്മപ്രഭ ഗൗഡർ മുന്നോട്ടുവെച്ച ആശയം. അതിൽ ആദിവാസികളും പാവങ്ങളും ഏല്ലാവരും ഉൾപ്പെടും. അതാണ് രാജശ്രീയും മുന്നോട്ടുവെക്കുന്നത്. അവരുടെ എഴുത്തുകളും അതാണ് പറയുന്നത്. അതിനാൽ എന്തുകൊണ്ടും രാജശ്രീ ഈ പുരസ്‌കാരത്തിന് യോഗ്യയാണ്'- തരൂർ പറഞ്ഞു.