ലോകം തനിക്കുചുറ്റും മാത്രം കറങ്ങുന്നുവെന്ന് വിശ്വസിക്കുന്ന ആത്മരതിക്കാരനാണ് മോദി- രാമചന്ദ്ര ഗുഹ

-
-

തനിക്ക് ചുറ്റിലുമാണ് ലോകം കറങ്ങുന്നതെന്ന് വിശ്വസിക്കുന്ന് ആത്മരതിക്കാരനാണ് മോദിയെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അദ്ദേഹമാണ് ബി.ജെ.പിയും സര്‍ക്കാരും ഈ രാജ്യം തന്നെയും. അത്‌കൊണ്ടാണ് ടീം മോദി ഉണ്ടാവാത്തത്. കാരണം ബ്രാന്‍ഡ് മോദി മാത്രമേയുള്ളുവെന്നും അദ്ദേഹം ആരോപിച്ചു. പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഭൂതവും വര്‍ത്തമാനവും എന്ന പംക്തിയിലാണ് രാമചന്ദ്രഗുഹ ഇക്കാര്യം വ്യക്തമാക്കുന്നത്.

സാമ്പത്തിക വിദഗ്ധരാവട്ടെ സ്വന്തം പാര്‍ട്ടിയിലുള്ള നേതാക്കളാവട്ടെ സ്വതന്ത്ര നിലപാടുള്ള ആരുമായും ദീര്‍ഘകാലം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നില്ല. സ്വയം ശിക്ഷിതനായ മോദിക്ക് വലിയ സര്‍വകലാശാലകളില്‍ നിന്ന് വലിയ ബിരുദം നേടിയവരില്‍ അവിശ്വാസമുണ്ട്.

ആഴ്ചപ്പതിപ്പ് വാങ്ങാം

അദ്ദേഹത്തിന്റെ വര്‍ഗീയ ഭൂതകാലം കുടഞ്ഞെറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്നൊക്കെ പുറമെ പറയുമ്പോഴും തന്റെ ആര്‍.എസ്.എസ്‌ പശ്ചാത്തലവും ആഭിമുഖ്യവും കാരണം നരേന്ദ്ര മോദി പലപ്പോഴും വെറുമൊരു ഹിന്ദു ഭൂരിപക്ഷ വാദിയായി സ്വയം ചെറുതാവുകയാണെന്നും രാമചന്ദ്ര ഗുഹ ലേഖനത്തില്‍ പറയുന്നു. എങ്ങനെയാണ് അമിത് ഷാ മോദിക്ക് സമനായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറുന്നതെന്നും ഗുഹ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

ലേഖനത്തിന്റെ പൂര്‍ണരൂപം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം

Content Highlights: Ramachandra Guha Article about Narendra Modi Mathrubhumi weekly

Content Highlights: