ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം പ്രതിഭാ റായിക്ക്

തിരുവനന്തപുരം: ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം ജ്ഞാനപീഠ ജേതാവും വിഖ്യാത സാഹിത്യകാരിയുമായ പ്രതിഭാ റായിക്കും യുവസാഹിത്യ പുരസ്‌കാരം ദുര്‍ഗാപ്രസാദിനും നല്‍കും.
മൂന്നുലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് സാഹിത്യപുരസ്‌കാരം. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനും പ്രഭാവര്‍മ, എസ്.മഹാദേവന്‍ തമ്പി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
മൂര്‍ത്തീദേവി പുരസ്‌കാരം ലഭിച്ച ആദ്യ വനിതയായ പ്രതിഭാ റായിയെ പദ്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ദുര്‍ഗാപ്രസാദിന്റെ 'രാത്രിയില്‍ അച്ചാങ്കര' എന്ന കാവ്യസമാഹാരമാണ് യുവസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Content Highlights: Pratibha Ray bags O.N.V. literary award