സത്യജിത് റേ പുരസ്‌കാരങ്ങള്‍: പ്രഭാവര്‍മയ്ക്ക് സാഹിത്യപുരസ്‌കാരം

തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്‌കാരവും സാഹിത്യപുരസ്‌കാരവും ഗോള്‍ഡന്‍ ആര്‍ക്ക് ഫിലിം പുരസ്‌കാരവും ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. കവി പ്രഭാവര്‍മയ്ക്കാണ് സാഹിത്യപുരസ്‌കാരം.
സത്യജിത് റേ പുരസ്‌കാരം നടി ഷീലയ്ക്കും ഗുരുപൂജാ പുരസ്‌കാരം നടന്‍ രാഘവനും നല്‍കും.
മികച്ച ചിത്രം- കൂത്താട്, രണ്ടാമത്തെ ചിത്രം- ഇതുവരെ, മൂന്നാമത്തെ ചിത്രം- ജൈവം. കലാമൂല്യമുള്ള ചിത്രം- ഭീമനര്‍ത്തകി, പരിസ്ഥിതി ചിത്രം- ആദച്ചായി, ട്രാന്‍സ്ജെന്‍ഡര്‍ ചിത്രം- നീതി, നടന്‍- വിനോദ് കുമാര്‍ കരിച്ചേരി, നടി- ശാലു മേനോന്‍, സംവിധായകന്‍- ഷമീര്‍ ഭരതന്നൂര്‍, തിരക്കഥാകൃത്ത്- കൃഷ്ണാ പ്രിയദര്‍ശിനി, ഗാനരചന- കെ.ജയകുമാര്‍, സംഗീത സംവിധായക- സോണി സായി, സംഗീത സംവിധായകന്‍- വാഴമുട്ടം ചന്ദ്രബാബു, ഗായകന്‍-ഔസേപ്പച്ചന്‍, ഗായിക-അപര്‍ണാ രാജീവ്, നവാഗത സംവിധായക- ചിന്മയി നായര്‍, പുതുമുഖ താരം- മാഹിന്‍ ബക്കര്‍, കുട്ടികളുടെ ചിത്രം- മോണോ ആക്ട്, സംവിധായകന്‍-അജയ് ശിവറാം. ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം തുടങ്ങിയവയ്ക്കും പുരസ്‌കാരങ്ങളുണ്ട്.
Content Highlights: Prabha Varma bags Satyajit Ray literary award