പദ്മരാജൻ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പി.പദ്മരാജൻ ട്രസ്റ്റിന്റെ 2025ലെ പദ്മരാജൻ ചലച്ചിത്ര/സാഹിത്യ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകൻ (25000 രൂപ, ശിൽപം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശിൽപം, പ്രശസ്തിപത്രം), എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ. 2025-ൽ സെൻസർ ചെയ്ത സിനിമകളും ഒ.ടി.ടികളിൽ റിലീസ് ചെയ്തവയും പരിഗണിക്കും. ഡിവിഡി/ബ്‌ളൂറേ ഡിസ്‌ക്/പെൻഡ്രൈവ് എന്നിവയിൽ ഒന്നാണ് അയയ്‌ക്കേണ്ടത്. 2025ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവൽ പുരസ്‌കാരത്തനു പരിഗണിക്കുക. (20,000 രൂപ ശിൽപം, പ്രശസ്തിപത്രം) നോവലുകളുടെ മൂന്നു കോപ്പി അയയ്ക്കണം.
15,000 രൂപ ശിൽപം പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2025ൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്നു പകർപ്പുകളയയ്ക്കണം.
ഇതേ കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട 40 വയസിൽ താഴെയുള്ള പുതുമുഖ രചയിതാവിന്റെ ആദ്യ നോവലിന് വിസ്മയാസ്മാക്‌സ് നൽകുന്ന വിസ്മയാസ്മാക്‌സ് യുവസാഹിത്യ പുരസ്‌കാരത്തിനും അപേക്ഷിക്കാം. 10,000 രൂപ, ശിൽപം പ്രശസ്തിപത്രം എന്നിവയാണ് പുരസ്‌കാരം.
പ്രസാധകർക്കും വായനക്കാർക്കും രചനകൾ നിർദ്ദേശിക്കാം. സംവിധായകൻ, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവിചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വയ്ക്കണം. എൻട്രികൾ തിരിച്ചയയ്ക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2026 മെയ് 5.
വിലാസം: പ്രദീപ് പനങ്ങാട്, ജനറൽ സെക്രട്ടറി, പി പദ്മരാജൻ ട്രസ്റ്റ്, വിജയശ്രീ 1(3), സി എസ് എം നഗർ, ശാസ്തമംഗലം പി ഒ തിരുവനന്തപുരം 695010 ഫോൺ 9544053111