പത്മപ്രഭാ സ്മാരക പുരസ്‌കാരസമര്‍പ്പണം ക്ഷണക്കത്ത് വിതരണം ഉദ്ഘാടനംചെയ്തു

പത്മപ്രഭാ സ്മാരക പുരസ്കാരസമർപ്പണത്തിന്റെ ക്ഷണക്കത്ത് വിതരണം വയോജനവേദി സംസ്ഥാന പ്രസിഡന്റ് എ.പി. വാസുദേവൻനായർ, ഡയറ്റ് മുൻ പ്രിൻസിപ്പൽ പി. ലക്ഷ്മണന് കത്ത് കൈമാറി ഉദ്ഘാടനംചെയ്യുന്നു
പത്മപ്രഭാ സ്മാരക പുരസ്കാരസമർപ്പണത്തിന്റെ ക്ഷണക്കത്ത് വിതരണം വയോജനവേദി സംസ്ഥാന പ്രസിഡന്റ് എ.പി. വാസുദേവൻനായർ, ഡയറ്റ് മുൻ പ്രിൻസിപ്പൽ പി. ലക്ഷ്മണന് കത്ത് കൈമാറി ഉദ്ഘാടനംചെയ്യുന്നു

കല്പറ്റ: പത്മപ്രഭാ സ്മാരക പുരസ്‌കാരസമര്‍പ്പണത്തിന്റെ ക്ഷണക്കത്ത് വിതരണ ഉദ്ഘാടനം നടത്തി. കല്പറ്റ മാതൃഭൂമി ബുക്‌സില്‍ നടന്ന ചടങ്ങില്‍ വയോജനവേദി സംസ്ഥാന പ്രസിഡന്റ് എ.പി. വാസുദേവന്‍നായര്‍ ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ പി. ലക്ഷ്മണന് ക്ഷണക്കത്ത് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ആലോചനായോഗത്തില്‍ പുരസ്‌കാരസമര്‍പ്പണച്ചടങ്ങ് വിജയിപ്പിക്കുന്നതിനുള്ള വിവിധ തീരുമാനങ്ങളും കൈക്കൊണ്ടു. 

സമര്‍പ്പണച്ചടങ്ങിനോടനുബന്ധിച്ച് വയനാട്ടിലെ എഴുത്തുകാരുടെ സംഗമം നടക്കും.

27-ന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലാണ് പത്മപ്രഭാ പുരസ്‌കാരസമര്‍പ്പണം. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്, കവി മധുസൂദനന്‍നായര്‍ പുരസ്‌കാരം സമര്‍പ്പിക്കും. ചലച്ചിത്രസംവിധായകന്‍ സത്യന്‍ അന്തിക്കാട് പത്മപ്രഭ അനുസ്മരണപ്രഭാഷണം നടത്തും. ആലോചനായോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ. ബാബു പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.കെ. സത്താര്‍, കെ.കെ. ഹംസ, അഡ്വ. പി. അനുപമന്‍, പ്രീത ജെ. പ്രിയദര്‍ശിനി, ഡി. രാജന്‍, കെ പ്രകാശന്‍, പി.ജി. ലത, അജി ബഷീര്‍, പി.പി. ഷൈജല്‍, സി.എം. ശിവരാമന്‍, ഏച്ചോം ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: The invitation distribution for the Padmaprabha Memorial Award ceremony was inaugurated