കോവിഡ്; വരവര റാവുവിനെ നാനാവതിആശുപത്രിയിലേക്ക് മാറ്റി
മുംബൈ: ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കാത്ത് ജയിലില്‍ക്കഴിയുന്ന കവി വരവര റാവുവിനെ വിദഗ്ധചികിത്സയ്ക്കായി മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വരവര റാവുവിന് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതിനുപിന്നാലെയാണ് ആശുപത്രിമാറ്റം.
നവിമുംബൈയിലെ തലോജ ജയിലിലായിരുന്ന റാവുവിനെ തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈ ജെ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ 81-കാരനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Content Highilights: Varavara Rao shifted to Nanavati Hospital
Content Highlights: