എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: കേരളസാഹിത്യസമിതിയുടെ എന്‍.വി. സ്മാരക കവിതാപുരസ്‌കാരം കവി മാധവന്‍ പുറച്ചേരിക്ക് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ സമ്മാനിച്ചു.
എന്‍.വി. കൃഷ്ണവാരിയരുടെ പേരില്‍ ഒരു അവാര്‍ഡ് നല്‍കാന്‍ കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ ഈ നഗരത്തില്‍ ഉണ്ട് എന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എഴുതിയത് വെളിച്ചം കാണാന്‍ ജീവകാരുണ്യംവരെ പറഞ്ഞ് സമ്മര്‍ദം ചെലുത്തുന്നവരുണ്ട്. അത്തരക്കാരെ മൗനത്തിന്റെ പ്രതിരോധം തീര്‍ത്താണ് എം.ടി. വാസുദേവന്‍നായര്‍ നേരിട്ടത്. പ്രതിഭയുടെ സ്ഫുരണമുള്ള സൃഷ്ടികള്‍ തിരസ്‌കരിക്കാന്‍ ഒരു പത്രാധിപര്‍ക്കും കഴിയില്ലെന്നും സുഭാഷ്ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളസാഹിത്യസമിതിയുടെ അറുപതാം വാര്‍ഷികത്തില്‍ ഡോ. സി. രാജേന്ദ്രന്‍, മലയത്ത് അപ്പുണ്ണി, കെ.ജി. രഘുനാഥ്, കെ.എസ്. വെങ്കിടാചലം. കെ. വരദേശ്വരി, വത്സലാമോഹന്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: N.V. Krishna Warrier award, Madhavan Puirachery, Kozhikode