'എം.ടി.യെ അപകീർത്തിപ്പെടുത്തി'; പുസ്തകം പുറത്തിറക്കിയവർക്കെതിരെ മകൾ കോടതിയിൽ

പുസ്തകത്തിന്റെ കവര്‍ പേജ്, അശ്വതി വി. നായർ |ഫോട്ടോ: പി.പി. ബിനോജ്
പുസ്തകത്തിന്റെ കവര്‍ പേജ്, അശ്വതി വി. നായർ |ഫോട്ടോ: പി.പി. ബിനോജ്

കോഴിക്കോട്: എം.ടി. വാസുദേവൻനായരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് മകൾ അശ്വതി വി. നായർ കോടതിയെ സമീപിച്ചു.

2025 ഡിസംബറിൽ പുറത്തിറക്കിയ 'എംറ്റി സ്‌പെയ്‌സ്: ബാഷ്പീകൃതയുടെ ആറാംവിരൽ' എന്ന പുസ്തകത്തിന്റെ രചയിതാക്കളുടെയും പ്രസാധകരുടെയും പേരിലാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (നാല്) മുൻപാകെ പരാതി ഫയൽചെയ്തത്.

എഴുത്തുകാരായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്ന സി. കല, പ്രസാധകൻ എ.വി. ശ്രീകുമാർ എന്നിവരാണ് എതിർകക്ഷികൾ. ഇവർക്കെതിരേ ക്രിമിനൽ നടപടിച്ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

അഡ്വ. എം.എസ്. സജി മുഖേനയാണ് ഹർജി നൽകിയത്. പരാതി 28-ന് പരിഗണിക്കും. എം.ടി.യുടെ മരണശേഷം അദ്ദേഹത്തെ വ്യക്തിഹത്യ നടത്താനും കുടുംബത്തെ അപമാനിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് പുസ്തകത്തിലൂടെ നടന്നതെന്ന് പരാതിയിൽ ആരോപിച്ചു. പുസ്തകം പിൻവലിക്കണമെന്ന് എം.ടി.യുടെ മക്കളായ അശ്വതിയും സിതാരയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Content Highlights: MT Vasudevan Nair's daughter, Aswathy V. Nair, has filed a lawsuit., The suit alleges defamation against MT and his family by the book 'Empty Space'.