'ചെമ്മീന്‍' നോവലിന്റെ കന്നഡ വിവര്‍ത്തനത്തിന് ഡോ. മോഹന്‍ കുണ്ടാറിന് പുരസ്‌കാരം

ബെംഗളൂരു: ദ്രാവിഡഭാഷാ ട്രാന്‍സ്ലേറ്റേഴ്സ് അസോസിയേഷന്റെ (ഡിബിടിഎ) 2025-ലെ വിവര്‍ത്തന പുരസ്‌കാരം ഡോ. മോഹന്‍ കുണ്ടാര്‍ നേടി. തകഴി ശിവശങ്കരപ്പിള്ളയുടെ നോവലായ ചെമ്മീന്‍ കന്നഡത്തിലേക്ക് വിവര്‍ത്തനം ചെയ്തതിനാണ് പുരസ്‌കാരം.
11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം.
പുരസ്‌കാരദാനം സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയിലെ നയനസഭാംഗണയില്‍ ചേരുന്ന ഡിബിടിഎ നാലാം വാര്‍ഷികോത്സവത്തില്‍ കന്നഡ ഡിവലപ്മെന്റ് അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗല്‍ നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് ഡോ. സുഷമാ ശങ്കര്‍ അറിയിച്ചു.
കാസര്‍കോട് കുണ്ടാര്‍ സ്വദേശിയായ ഡോ. മോഹന്‍ കര്‍ണാടകത്തിലെ ഹംപി യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറാണ്.
Content Highlights: Dr. Mohan Kundar awarded for his Kannada translation of Thakazhi`s `Chemmeen`