മാതൃഭൂമി സാഹിത്യപുരസ്‌കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു

മാതൃഭൂമി സാഹിത്യപുരസ്‌കാരം എഴുത്തുകാരന്‍ എം. മുകുന്ദന്‍ മേതില്‍ രാധാകൃഷ്ണന് സമ്മാനിക്കുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍, എസ്. ശാരദക്കുട്ടി, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സമീപം.| ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍/മാതൃഭൂമി

കോഴിക്കോട്: 2025-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു. ബുധനാഴ്ച രാവിലെ കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം. മുകുന്ദനാണ് പുരസ്‌കാരം സമ്മാനിച്ചത്. 

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മേതിൽ രാധാകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പുരസ്‌കാരത്തുക കൈമാറി.

മൂന്നുലക്ഷംരൂപയും പ്രശസ്തിപത്രവും എം.വി. ദേവൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 

ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനായി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, എസ്. ശാരദക്കുട്ടി, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. 

Content Highlights: Maythil Radhakrishnan awarded the Mathrubhumi Literary Award., Ceremony held at Kandamkulam Jubilee Hall, Kozhikode., Award presented by renowned author M. Mukundan., Prize includes 3 lakh rupees, a citation, and a sculpture.