വിവിധ ഭാഷകളിലെ എഴുത്തുകാർ ഒന്നിച്ചെത്തുന്നു; മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക് പതിപ്പ് പുറത്ത്

റിപ്പബ്ലിക് പതിപ്പ്
റിപ്പബ്ലിക് പതിപ്പ്

കോഴിക്കോട്: രാജ്യത്തെ വിവിധ ഭാഷകളിലെ എഴുത്തുകാര്‍ ഒന്നിച്ചണിനിരക്കുന്ന മാതൃഭൂമി റിപ്പബ്ലിക് പതിപ്പ് പുറത്തിറങ്ങി. വ്യത്യസ്ത സംസ്ഥാനങ്ങളിലെ സമകാലിക സാഹിത്യവും സംസ്‌കാരവും മലയാളത്തിന് പരിചയപ്പെടുത്താനായി റിപ്പബ്ലിക്ദിന പ്രത്യേക പതിപ്പായാണ് പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയത്. 

മലയാളം, തമിഴ്, കന്നഡ, ഒഡിയ, ഹിമാചലി, ഹിന്ദി, കൊങ്കണി, ബംഗാളി, സന്താലി, കശ്മീരി, അസമിയ, മണിപ്പൂരി, നേപ്പാളി, തെലുഗു, ഭാംടു, ബോഡോ, മറാത്തി, ഉറുദു, ചക്മ (ത്രിപുര), നാഗാ എന്നിങ്ങനെ ഇരുപതുഭാഷകളില്‍നിന്ന് പത്തുകഥകളും കവിതകളും വീതമാണ് പ്രത്യേക പതിപ്പിലുള്ളത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പ്രേതോച്ചാടന'മാണ് മലയാളത്തില്‍നിന്നുള്ള കഥ.

കവികളായ ഇ.വി. രാമകൃഷ്ണന്‍, വീരാന്‍കുട്ടി, പി.എന്‍. ഗോപീകൃഷ്ണന്‍ എന്നിവരാണ് അന്യഭാഷകളില്‍നിന്നുള്ള ഏറ്റവുംപുതിയ കവിതകള്‍ കണ്ടെത്തി മലയാളത്തിലേക്ക് മൊഴിമാറ്റി അവതരിപ്പിക്കുന്നത്. മദനന്‍, കെ. ഷെരീഫ്, കബിത മുഖോപാധ്യായ, ഭാഗ്യനാഥ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ രചനകള്‍ക്ക് മിഴിവേകും. 

കോളേജ് വിദ്യാര്‍ഥികള്‍ക്കായി ആഴ്ചപ്പതിപ്പ് നടത്തുന്ന വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിന്റെ പ്രവേശനക്കൂപ്പണും റിപ്പബ്ലിക് പതിപ്പിലുണ്ട്. 130 പേജാണുള്ളത്. വില അന്‍പതുരൂപ.

Content Highlights: Republic day special edition of Mathrubhumi weekly