കല്പറ്റ മാതൃഭൂമി ബുക്‌സില്‍ ആധ്യാത്മിക പുസ്തകോത്സവം തുടങ്ങി

കൽപറ്റ മാതൃഭൂമി ബുക്സ് പുസ്തകോത്സവം (ഫയൽഫോട്ടോ)
കൽപറ്റ മാതൃഭൂമി ബുക്സ് പുസ്തകോത്സവം (ഫയൽഫോട്ടോ)

കല്പറ്റ: രാമായണമാസത്തിന്റെ ഭാഗമായി കല്പറ്റ മാതൃഭൂമി ബുക്‌സില്‍ ആധ്യാത്മിക പുസ്തകോത്സവം തുടങ്ങി. കല്പറ്റ മാരിയമ്മന്‍ ക്ഷേത്രം ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാടനംചെയ്തു. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുക്തിനേടാനുള്ള മാര്‍ഗമാണ് രാമായണം ഉപദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പീനിക്കാട്ടില്ലത്ത് ഈശ്വരന്‍ നമ്പൂതിരി സംസാരിച്ചു. ജി. വേണുഗോപാല്‍, കെ.ബി. രാജുകൃഷ്ണ, പി.പി. ഷൈജല്‍, എം. കമല്‍, പി.പി. വീരേഷ്, കെ.എ. സനൂഷ് കുമാര്‍, പി.ആര്‍. രൂപേഷ്, എ. മധു, വിനോദ് കുമാര്‍, പി.കെ. രാജന്‍, ബി. സുവിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

എഴുത്തച്ഛന്റെ ഉത്തരരാമായണം സഹിതം വലിയ അക്ഷരത്തിലുള്ള അധ്യാത്മരാമായണം, എം.കെ. സാനുവിന്റെ പാഠവ്യാഖ്യാനത്തോടുകൂടിയ അധ്യാത്മരാമായണം, രാമായണം നിത്യപാരായണം, ശ്രീമദ് ദേവി മഹാഭാഗവതം, ലളിതാസഹസ്രനാമസ്‌തോത്രം, കമ്പരാമായണം, മഹാഭാരതം, മഹാഭാഗവതം, ദേവീമാഹാത്മ്യം, ശ്രീരാമസഹസ്രനാമസ്‌തോത്രം, ഗീതാഗോവിന്ദം, കുട്ടികള്‍ക്കായുള്ള പുരാണകഥകള്‍, ശ്രീരാമകൃഷ്ണദേവന്‍ ചിത്രകഥ തുടങ്ങിയവ ലഭ്യമാണ്.
 

Content Highlights: A spiritual book festival has commenced at Mathrubhumi Books in Kalpetta as part of Ramayana Month