ഇന്ത്യാ ചരിത്രത്തിന്റെ നിറം കെടുത്താൻ നീക്കം - മനു എസ്. പിള്ള

കൊച്ചി: പല നിറങ്ങൾ കൂടിച്ചേർന്ന ഇന്ത്യൻ സംസ്കാരത്തിന്റെ നിറം കെടുത്തുന്ന തരം നീക്കങ്ങൾ നടക്കുന്നതായി ചരിത്രകാരനും എഴുത്തുകാരനുമായ മനു എസ്. പിള്ള. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോർട്ട്‌കൊച്ചി പെപ്പർ ഹൗസിൽ 'ഇന്ത്യാ ചരിത്രത്തിന്റെ ഭൂതവും വർത്തമാനവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്‌കാര വൈവിധ്യമാണ് രാജ്യത്തിന്റെ കരുത്തെന്നും അത് പരിപാലിക്കപ്പെടണമെന്നും മനു എസ്. പിള്ള അഭിപ്രായപ്പെട്ടു. പരിപാടിയില്‍ വിവർത്തക പ്രസന്ന കെ. വർമ മോഡറേറ്ററായി.
Content Highlights: manu s pillai,historian,writer,fort kochi,muziris biennale,past and present of Indian history speech