ഒൻപതുപേർക്ക് ബാലസാഹിത്യ പുരസ്കാരം

#Literature desk
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്കാരങ്ങൾ നേടിയവർ: പി.വി.ഷാജികുമാർ, ശ്രീജിത്ത് മൂത്തേടത്ത്, രാവുണ്ണി, ഫൈറോസ് ബീഗം പി., പ്രദീപ് ഓർക്കാട്ടേരി, ഫില്ലിസ് ജോസഫ്, ജി.ശ്രീകണ്ഠൻ, അരുണ നാരായണൻ ആലഞ്ചേരി, എം.ചന്ദ്രപ്രകാശ്

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലെയും പുരസ്കാരം. വിതരണത്തീയതി പിന്നീട് പ്രഖ്യാപിക്കും.

പുരസ്കാരങ്ങൾ: കഥ: പി.വി.ഷാജികുമാർ (ജാനകി ഉണ്ടാക്കിയ കഥകൾ), ശ്രീജിത്ത് മൂത്തേടത്ത് (പെൻഗ്വിനുകളുടെ വൻകരയിൽ). കവിത: രാവുണ്ണി (മാവമ്മ), വൈജ്ഞാനികം: ഫൈറോസ് ബീഗം പി. (വീട്ടിലെത്തിയ വിരുന്നുകാർ), ശാസ്ത്രം: പ്രദീപ് ഓർക്കാട്ടേരി (പുല്ലരി മധുരം-മുത്താറിമുതൽ മലഞ്ചാവരെ), ജീവചരിത്രം/ആത്മകഥ: ഫില്ലിസ് ജോസഫ് (മലയാളത്തിന്റെ കവികൾ), നാടകം: ജി.ശ്രീകണ്ഠൻ(മുതലക്കെട്ട്), ചിത്രീകരണം: അരുണ നാരായണൻ ആലഞ്ചേരി (കാട്ടിൽ ഒരു ഒളിച്ചുകളി), വിവർത്തനം/പുനരാഖ്യാനം: എം.ചന്ദ്രപ്രകാശ് (ഡിറ്റക്ടീവ് ഫെലൂദ).

Content Highlights: erala State Institute of Children`s Literature Awards announced.