'രാഷ്ട്രീയ ഇടപെടൽ നടന്നിട്ടില്ല'; സി.രാധാകൃഷ്ണന്റെ രാജിയിൽ പ്രതികരിച്ച് കേന്ദ്രസാഹിത്യ അക്കാദമി

കോഴിക്കോട്: എഴുത്തുകാരൻ സി. രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രസാഹിത്യ അക്കാദമി. സി. രാധാകൃഷ്ണന്റെ രാജി തെറ്റായ സന്ദേശം നൽകുന്നതാണെന്നും രാഷ്ട്രീയ ഇടപെടൽ നടന്നിട്ടില്ലെന്നും അക്കാദമി പ്രതികരിച്ചു.
കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ എഴുത്തുകാരൻ കൂടിയാണെന്ന് സാഹിത്യ അക്കാദമി പ്രതികരണത്തിൽ കൂട്ടിച്ചേർത്തു.
സാഹിത്യോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് സി. രാധാകൃഷ്ണൻ രാജിവെച്ചത്. അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തിരമാണ് തന്റെ രാജി അറിയിച്ചത്.
സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേന്ദ്രമന്ത്രിയെക്കൊണ്ട് ഈ വർഷത്തെ അക്കാദമി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യിച്ചതിൽ പ്രതിഷേധിച്ചാണ് താൻ രാജിവെക്കുന്നതെന്ന് സി. രാധാകൃഷ്ണൻ അക്കാദമി സെക്രട്ടറിക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: Kendra sahitya akademi responds C. Radhakrishnan's resignation