പി.കെ. രാധാമണിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരം

പി.കെ. രാധാമണി, പുരസ്‌കാരത്തിനര്‍ഹമായ പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: കെ.കെ. സന്തോഷ്, മാതൃഭൂമി ബുക്‌സ്‌
പി.കെ. രാധാമണി, പുരസ്‌കാരത്തിനര്‍ഹമായ പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: കെ.കെ. സന്തോഷ്, മാതൃഭൂമി ബുക്‌സ്‌

കോഴിക്കോട്‌: 2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അമൃതാപ്രീതം; അക്ഷരങ്ങളുടെ നിഴലിൽ' എന്ന പുസ്തകത്തിനാണ് മലയാളത്തിൽ നിന്നുള്ള പുരസ്‌കാരം. പി.കെ. രാധാമണിയാണ് പരിഭാഷക. 

മലയാളം കഥകൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയതിന് കെ.കെ. ഗംഗാധരനും പുരസ്‌കാരമുണ്ട്. അമ്പതിനായിരം രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം ഈ വർഷാവസാനം നടത്തുന്ന പ്രത്യേക ചടങ്ങിൽവെച്ച് ജോതാക്കൾക്ക് സമ്മാനിക്കും. 

ഓരോ ഭാഷാവിഭാഗങ്ങളിൽ നിന്നും മൂന്ന് അംഗങ്ങൾ വീതമുള്ള സെലക്ഷൻ കമ്മിറ്റികൾ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് അർഹമായ പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. കെ. വനജ, ഡോ. എം. വിജയൻ പിള്ള എന്നിവരാണ് മലയാളവിഭാഗത്തിലെ ജൂറി അംഗങ്ങൾ. 

അഞ്ച് വർഷത്തിനിടെ(2017 ജനുവരി 1 നും 2021 ഡിസംബർ 31 നും ഇടയിൽ) പ്രസിദ്ധീകരിച്ച പ്രഥമ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Content Highlights: Kendra Sahitya Akademi announced translation awards 2023