എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായവ്യത്യാസം ആഘോഷമാക്കിയ നേതാവ് -കനിമൊഴി

ന്യൂഡല്‍ഹി: അഭിപ്രായവ്യത്യാസവും ആഘോഷമാക്കിയ നേതാവാണ് എം.പി. വീരേന്ദ്രകുമാറെന്ന് ഡി.എം.കെ.യുടെ ലോക്‌സഭാംഗം കനിമൊഴി. ഡല്‍ഹിയില്‍ എം.പി. വീരേന്ദ്രകുമാര്‍ സ്മാരക പ്രഭാഷണവേളയില്‍, അദ്ദേഹത്തെക്കുറിച്ച് വിവിധ മേഖലയിലുള്ളവര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'ചിരം ജീവിതം' പ്രകാശനംചെയ്യുകയായിരുന്നു അവര്‍. പ്രവാസി മലയാളികളായ സി.പി. സാലിഹും രഹാന സാലിഹും പുസ്തകം ഏറ്റുവാങ്ങി.
വീരേന്ദ്രകുമാറുമൊത്തുള്ള രാജ്യസഭയിലെ നാളുകള്‍ പ്രസംഗത്തില്‍ കനിമൊഴി ഓര്‍മിച്ചു. ''സങ്കുചിതരാഷ്ട്രീയത്തിനപ്പുറം വളര്‍ന്ന വ്യക്തിയായിരുന്നു വീരേന്ദ്രകുമാര്‍. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതദ്ദേഹം തുറന്നുപറയും. ഞങ്ങള്‍ തമ്മില്‍ നല്ല വാഗ്വാദവും ചര്‍ച്ചയും അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നു. ഞങ്ങളത് ആഘോഷിച്ചു. അതിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്"- കനിമൊഴി പറഞ്ഞു.
Content Highlights: Book about M.P. Veerendra kumar releases