അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്

ലണ്ടന്‍: അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ജര്‍മന്‍ എഴുത്തുകാരി ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്റോസ് എന്ന നോവലിന്. പുരസ്കാരം നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരിയാണ് ഏര്‍പെന്‍ബെക്ക്. മിഖായേല്‍ ഹോഫ്മാന്‍ ആണ് കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇരുവര്‍ക്കുമായി 50000 പൗണ്ടാണ് (ഏകദേശം 53 ലക്ഷംരൂപ) സമ്മാനത്തുക.
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കരസ്ഥമാക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാന്‍. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടണിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍ക്കാണ് 2016 മുതല്‍ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്.
നോട്ട് എ റിവര്‍, മാറ്റര്‍ 2-10, ക്രൂക്കെഡ് പ്ലോ, ദ ഡീറ്റെയ്ല്‍സ്, വാട്ട് െഎ വുഡ് റാതര്‍ നോട്ട് തിങ്ക് എബൗട്ട് എന്നിവയാണ് ചുരുക്കപ്പട്ടികയിലെത്തിയ മറ്റ് കൃതികള്‍.
Content Highlights: Jenny Erpenbeck wins International Booker Prize for Kairos