എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന് സമര്‍പ്പിച്ചു

തിരുവനന്തപുരം: 2023-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ്.കെ. വസന്തന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. ബുധനാഴ്ച വൈകീട്ട് 5.30 ന് സെക്രട്ടേറിയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍വെച്ചാണ് പുരസ്‌കാരം നല്‍കിയത്.
എസ്.കെ. വസന്തന്റെ കൃതികള്‍ പലതും ഭാഷയ്ക്ക് ലഭിച്ച അനുപമമായ സംഭാവനകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ ഡോ. എസ്.കെ. വസന്തന്‍ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 'എന്റെ ഗ്രാമം', 'എന്റെ ജനത', 'അരക്കില്ലം' എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധ നേടി.
സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്. ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി.സോമന്‍, മെമ്പര്‍ സെക്രട്ടറി സി.പി അബൂബക്കര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.
Content Highlights: Ezhuthachan award distributed to Dr. S.K. Vasanthan