ഇ. ഹരികുമാറിന് സാംസ്‌കാരിക ലോകത്തിന്റെ് യാത്രാമൊഴി

തൃശ്ശൂര്‍ മുണ്ടുപാലം സ്‌കൈലൈന്‍ അവന്യൂ ക്രസ്റ്റ് ഫ്‌ളാറ്റ് നമ്പര്‍ 5-ബി.യില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ഹരികുമാറിന്റെ അന്ത്യം. ഒരുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെയും ഇ. ജാനകിഅമ്മയുടെയും മകനായ ഹരികുമാര്‍ 1970-കളിലും 80-കളിലും സാഹിത്യരംഗത്ത് നിറഞ്ഞുനിന്നു.
''ഞാനും എന്റെ ഹൃദയവും തമ്മില്‍ കുറച്ചുകാലമായി ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍, ശരിക്കു പറഞ്ഞാല്‍ 2006 സെപ്റ്റംബര്‍ മുതലാണ് രൂക്ഷമായത്. ഞാനോ അതോ ഹൃദയമോ എന്ന മട്ടില്‍ മുഖാമുഖം ചെയ്തുകൊണ്ടുള്ള യുദ്ധം'' -2007 സെപ്റ്റംബര്‍ അവസാനത്തില്‍ ഇ. ഹരികുമാര്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വലിയ കാര്യങ്ങള്‍ ചാരുതയോടെ പറഞ്ഞുപോയ കഥാകാരന്‍ ഹൃദയവുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടത് ലോകം ഒരു വൈറസിനോട് യുദ്ധം ചെയ്യുന്ന സമയത്തായത് യാദൃച്ഛികം മാത്രം.
കൊറോണ ജാഗ്രതയിലായ ആരാധകരും സുഹൃത്തുക്കളും അന്തിമോപചാരമര്‍പ്പിക്കാന്‍ അപൂര്‍വമായാണ് എത്തിയത്. പാറമേക്കാവ് ശാന്തിഘട്ടില്‍ ശവസംസ്‌കാരച്ചടങ്ങിനും സഹോദരങ്ങളും കുടുംബാംഗങ്ങളുമല്ലാതെ ആരുമെത്തിയില്ല. മുന്‍കൂട്ടി പറഞ്ഞതുപോലെ ഔദ്യോഗിക ബഹുമതികളോ ആചാരങ്ങളോ ഉണ്ടായില്ല. സാഹിത്യ അക്കാദമിയുടെ പുരസ്‌കാരജേതാവും മുന്‍ അംഗവുമായിരുന്നെങ്കിലും കൊറോണ പ്രതിരോധം കര്‍ശനമായതിനാല്‍ അക്കാദമിയിലെ പൊതുദര്‍ശനവും വേണ്ടെന്നുവെച്ചു.
മുന്‍ മേയറും കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവുമായ രാജന്‍ പല്ലന്‍ ഹരികുമാറിന്റെ വീട്ടിലെത്തിയിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം തുടങ്ങിയവ ഹരികുമാറിന് ലഭിച്ചിട്ടുണ്ട്.
Content Highlights: Novelist, short story writer E Harikumar, writer, malayalam
Content Highlights: