ഡൊമിനിക് ലാപിയര്‍ അന്തരിച്ചു; ഇന്ത്യയോട് അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരൻ

പാരീസ്: ലോകപ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു മരണം. ഇന്ത്യയെക്കുറിച്ചെഴുതാന്‍ പ്രത്യേക അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അവലംബിച്ച് ലാറി കോളിന്‍സുമായി ചേര്‍ന്ന് ലാപിയര്‍ രചിച്ച 'സ്വാതന്ത്യം അര്‍ധരാത്രിയില്‍', കൊല്‍ക്കത്തയിലെ ജീവിതത്തെക്കുറിച്ച് പറയുന്ന 'സിറ്റി ഓഫ് ജോയ്' എന്നീ പുസ്തകങ്ങള്‍ വലിയ പ്രശസ്തി നേടി.
'ഈസ് പാരീസ് ബേണിങ്', 'ഒ ജെറുസലേം', 'ഓര്‍ ഐ വില്‍ ഡ്രെസ് യൂ ഇന്‍ മോണിങ്' 'അഞ്ചാം കുതിരക്കാരന്‍' തുടങ്ങി അമേരിക്കന്‍ എഴുത്തുകാരന്‍ ലാരി കോളിന്‍സിനൊപ്പം ഡൊമിനിക് ലാപിയര്‍ എഴുതിയ പുസ്തകങ്ങള്‍ വലിയതോതില്‍ വായനക്കാരെ സ്വാധീനിച്ചു. ഇവയില്‍ മിക്കതും ബെസ്റ്റ് സെല്ലറുകളായിരുന്നു.
2008ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ഡൊമിനിക് ലാപിയറെ ആദരിച്ചിരുന്നു.
Content Highlights: dominique lapierre passes away, french writer, world literature, france