അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം; പെരുമാള്‍ മുരുകനും ആന്ദ്രേ കുര്‍ക്കോവും ലോങ് ലിസ്റ്റില്‍

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള നീണ്ട പട്ടിക പ്രഖ്യാപിച്ചു. തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ 'പയെയ്ര്‍' (Pyre) എന്ന നോവലും 13 പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം നേടി. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്.
2013-ല്‍ തമിഴില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ അനിരുദ്ധന്‍ വാസുദേവന്‍ ആണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
മാതൃഭൂമി പത്രത്തിലെ പംക്തികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ യുക്രൈനിയന്‍ നോവലിസ്റ്റ് ആന്ദ്രേ കുര്‍ക്കോവും ഇന്ന് പ്രഖ്യാപിച്ച പട്ടികയില്‍ ഇടം കണ്ടെത്തി.
ഏപ്രില്‍ 18ന് ചുരുക്കപ്പട്ടികയും മെയ് 23ന് ജേതാവിനെയും പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഗീതാഞ്ജലി ശ്രീയുടെ 'ടൂം ഓഫ് സാന്റ്' (Tomb of Sand) എന്ന നോവലിനായിരുന്നു.
Content Highlights: Booker prize long list, Perumal Murugan, Andrey Kurkov