ഡോ. ആര്‍സുവിന് പുരസ്‌കാരം

കോഴിക്കോട്: താളിയോല സാംസ്‌കാരികസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിന്ദിവിഭാഗം മുന്‍ പ്രൊഫസറും ഗാന്ധിമാര്‍ഗചിന്തകനും എഴുത്തുകാരനുമായ ഡോ. ആര്‍സുവിന്.
കോണ്‍ഗ്രസ് നേതാവും പ്രഭാഷകനും ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫ. അലക്‌സാണ്ടര്‍ സഖറിയാസിന്റെ സ്മരണാര്‍ഥമാണ് പുരസ്‌കാരം.
30-ന് കോഴിക്കോട് കൈരളി വേദി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പുരസ്‌കാരം നല്‍കും.
Content Highlights: Author Dr. Arsu bags award