വിപ്ലവകവി വരവരറാവുവിന്റെ ആരോഗ്യനില ആശങ്കാജനകമെന്ന് കുടുംബം
മുംബൈ: ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മാവോവാദി ബന്ധം ചുമത്തപ്പെട്ട് അറസ്റ്റിലായ വിപ്ലവകവി വരവര റാവുവിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്ന് ഭാര്യ ഹേമലതയും മക്കളും ഞായറാഴ്ച ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിചാരണകാത്ത് 22 മാസമായി ജയിലില്‍ കഴിയുന്ന വരവരറാവുവിനെ മേയ് 28-ന് മുംബൈ ജെ.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയിലെത്തിക്കുമ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിലും മൂന്നുദിവസം കഴിഞ്ഞ് തലോജയിലെ ജയിലിലേക്ക് മാറ്റി. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും മോശമാണെന്നാണ് മനസ്സിലാകുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തീര്‍ത്തും ദുര്‍ബലമാണ് അദ്ദേഹത്തിന്റെ ശബ്ദം. പലപ്പോഴും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നത്.
Content Highlights: As Varavara Rao's Health Worsens in Jail, Family Alleges Severe Negligence by Authorities
Content Highlights: