ഇത് ആന്റണി മാഷുടെ വീട്; കോടികളുടെ 'മ്യൂസിയം'

#ടി.എസ്. ധന്യ
ഇന്ദുലേഖ നോവലിന്റെ ആദ്യപതിപ്പ് 'ഇന്ദുലെഖാ',  ആന്റണി ചിറ്റാട്ടുകര | ഫോട്ടോ: മാതൃഭൂമി
ഇന്ദുലേഖ നോവലിന്റെ ആദ്യപതിപ്പ് 'ഇന്ദുലെഖാ', ആന്റണി ചിറ്റാട്ടുകര | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂര്‍: മറ്റം നമ്പഴിക്കാട് കരുവാന്‍പടിക്കടുത്ത് 'സമ്മര്‍ സ്‌നോ'യെന്ന ആന്റണി മാഷുടെ വീട്. ആന്റണി ചിറ്റാട്ടുകരയെന്ന അധ്യാപകന്‍ 1962 മുതല്‍ ശേഖരിച്ച കോടികള്‍ വിലമതിക്കുന്ന പുരാവസ്തുക്കളാണ് ഇവിടം നിറയെ. എണ്‍പതാം വയസ്സിന്റെ അസ്വസ്ഥതകള്‍ പിടിമുറുക്കിയപ്പോഴാണ് തന്റെ ശേഖരം പുരാവസ്തുവകുപ്പിനു കൈമാറിയാലോയെന്നു ചിന്തിച്ചത്. എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലികള്‍ പുരാവസ്തുവകുപ്പ് തുടങ്ങാനിരിക്കുമ്പോഴാണ് കോവിഡ് തടസ്സമായത്.

ഒ. ചന്തുമേനോന്റെ 'ഇന്ദുലെഖാ' നോവലിന്റെ ഒറിജിനല്‍, നൈല്‍ നദിക്കരയില്‍നിന്നു ലഭിച്ചതെന്നു വിശ്വസിക്കുന്ന ബൈബിള്‍, പഴയനിയമത്തിന്റെ ഹീബ്രു ഭാഷയിലുള്ള പാപ്പിറസ് ചുരുള്‍ (ചാവുകടല്‍ ചുരുള്‍), തുടങ്ങി പതിനായിരക്കണക്കിനു പുരാവസ്തുക്കള്‍. ഗാന്ധിജി ഉപയോഗിച്ച 13 സാധനങ്ങള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഇവയെല്ലാം ലണ്ടനില്‍ നടന്ന ലേലത്തില്‍ വിറ്റു. 200 കോടിക്കടുത്ത് മൂല്യമുണ്ടെന്ന് നേരത്തേ അറിയിച്ചിട്ടും കിട്ടിയത് ഒരു കോടിക്കു താഴെ.

ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ പരേതയായ മേരി മമ്മിയൂര്‍ എല്‍.എഫ്. കോളേജില്‍ കെമിസ്ട്രി പ്രൊഫസറായിരുന്നു. മകന്‍ എഫ്ബി അമേരിക്കയിലും മകള്‍ അനു ബെംഗളൂരുവിലുമാണ്.

Content Highlights: Antony masters antiques collection worth crores

Content Highlights: