അമിതാവ് ഘോഷിന് ഇറാസ്മസ് പ്രൈസ്

ലണ്ടന്‍: കാലാവസ്ഥാവ്യതിയാനത്തെയും ലോകം നേരിടുന്ന പ്രതിസന്ധികളെയും കുറിച്ച് തൂലികയിലൂടെ ശബ്ദമുയര്‍ത്തിയ പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന് ഇറാസ്മസ് പുരസ്‌കാരം.
നെതര്‍ലന്‍ഡ്സ് രാജാവ് രക്ഷാധികാരിയായ ഇറാസ്മിയാനം ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. 1.5 ലക്ഷം യൂറോയാണ് പുരസ്‌കാരത്തുക(ഏകദേശം 1.35 കോടിരൂപ).
ഭൂതകാലത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കഥകളിലൂടെ ഒരു അനിശ്ചിതഭാവിയെ പ്രതിനിധാനംചെയ്യാന്‍ അദ്ദേഹത്തിന്റെ കൃതികള്‍ക്ക് കഴിഞ്ഞെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.
1956-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഘോഷ്, ഓക്‌സ്ഫഡില്‍നിന്ന് സാമൂഹിക നരവംശശാസ്ത്രപഠനം പൂര്‍ത്തിയാക്കിയശേഷമാണ് സാഹിത്യലോകത്തെത്തിയത്. 2018-ല്‍ ജ്ഞാനപീഠ പുരസ്‌കാരവും നേടി.
Content Highlights: Amitav Ghosh wins Erasmas prize