കെ.വി. സുധാകരന്‍ സ്മാരകസാഹിത്യ പുരസ്‌കാരം ആദിക്ക്

കോഴിക്കോട്: 2024-ലെ കെ.വി. സുധാകരന്‍ സ്മാരകസാഹിത്യ പുരസ്‌കാരം ആദിക്ക്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ആദിയുടെ 'പെണ്ണപ്പന്‍' എന്ന കവിതാസാമാഹാരത്തിനാണ് പുരസ്‌കാരം.
മുപ്പത്തിയഞ്ചു കവിതകളടങ്ങിയ സമാഹാരമാണ് 'പെണ്ണപ്പന്‍'.
ഡോ. പത്മനാഭന്‍ കാവുമ്പായി, എ.വി. പവിത്രന്‍, ഡോ. സന്തോഷ് വള്ളിക്കാട്, എന്നിവരടങ്ങിയ സമിതിയാണ് പുസ്തകം തിരഞ്ഞെടുത്തത്.
പ്രമേയസ്വീകരണത്തിലെ വ്യത്യസ്തതയും ഭാഷയുടെയും ബിംബകല്‍പനകളുടെയും സ്വീകരണത്തിലെ സൂക്ഷ്മശ്രദ്ധയും ഭാവുകത്വവും പുതുകവിതയുടെ തിളക്കവും വ്യവസ്ഥാപിത താല്‍താല്‍പര്യങ്ങളോട് കവിത നടത്തുന്ന നിരന്തരകലഹസ്വഭാവവും പെണ്ണപ്പനിലെ എല്ലാ കവിതകളിലുമുണ്ടെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.
ഡിസംബറില്‍ ഏളയാട് യങ്‌സ്റ്റേര്‍സ് ക്ലബില്‍ നടത്തുന്ന പൊതുസമ്മേളത്തില്‍ പുരസ്‌കാരം ജേതാവിന് സമര്‍പ്പിക്കും.
Content Highlights: K.V. Sudhakaran memorial literary award