'മതസ്പര്‍ദ്ധ വളർത്താൻ ഉദ്ഘനനം നടത്തി ന്യായീകരണങ്ങള്‍ കണ്ടെത്തുകയാണ് ഇന്ന് ഗവേഷകരുടെ ചുമതല'

മലയാള നോവല്‍ സാഹിത്യത്തിന്റെ വായനപ്രിയതയുടെ ചരിത്രത്തിലെ വലിയ പേരുകളിലൊന്നാണ് ടി.ഡി രാമകൃഷ്ണന്റേത്. ചരിത്രവും മിത്തും നിഗൂഢതയും വിജ്ഞാനവും ഇടകലര്‍ത്തി ടി.ഡി കഥ തുടങ്ങുമ്പോള്‍ അതുവരെ അപരിചിതമായൊരു ലോകത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാര്‍ അനായാസം കടന്നുചെല്ലുകയായി. ടി.ഡിയുടെ കഥകള്‍ സാധാരണ മനുഷ്യരുമായി സംവദിക്കാനാണ് പലപ്പോഴും ഇഷ്ടപ്പെടുന്നത്. മാതൃഭൂമി ബുക്സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി' എന്ന കഥാസമാഹാരത്തെ മുന്‍നിര്‍ത്തി എഴുത്തുകാരനുമായി നടത്തിയ അഭിമുഖം.
ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന കഥ വായിച്ചുകൊണ്ടിരിക്കേ, കഥ കൈകാര്യം ചെയ്യുന്ന വിഷയത്തേക്കാള്‍ ആകര്‍ഷിച്ചത് ആ കഥയ്ക്കായി തിരഞ്ഞെടുത്ത ഭാഷയാണ്. ചെറുകഥ എന്ന ദുഷ്കരമായ സങ്കേതത്തോട് ഭാഷ എവ്വിധത്തിലാണ് ഒട്ടിച്ചേര്ന്നുനില്ക്കുന്നത്.
Content Highlights: td ramkrishnan interview shabitha when fiction meets reality