അച്ഛന്റെ ആരും കാണാത്ത നിസ്സഹായമുഖം, അമ്മയുടെ കാത്തിരിപ്പ്- വി.കെ.എന്നിന്റെ മരുമകൾ രമ

തിരുവില്വാമലയിലെ വടക്കേകൂട്ടാലവീട്. സാഹിത്യത്തിലെ ഒരേയൊരു വി.കെ.എന്നിന്റെ സ്വകാര്യസാമ്രാജ്യം. വായനക്കാര്‍ ആക്ഷേപഹാസ്യത്തില്‍ ആര്‍ത്തുചിരിച്ചപ്പോളും അകമേ വിങ്ങിയ നെഞ്ചുമായി ഒരച്ഛന്‍ മകനെ വൃഥാ കാത്തിരുന്നു. അദ്ദേഹത്തെയറിയിക്കാതെ ഭാര്യ വേദവതിയും ഒരിക്കലും മടങ്ങിവരാത്ത മകനുവേണ്ടി കണ്ണും കാതുമോര്‍ത്തു. ജീവിതത്തിന്റെ പടവില്‍ ഒന്നുപോലും കയറിത്തികയ്ക്കാനാവാതെ മകന്റെ ഭാര്യ രമ ഈ രണ്ടു കാത്തിരിപ്പുകളെയും ജീവിതം മറന്ന് ചേര്‍ത്തുപിടിച്ചു. ആ കാത്തിരിപ്പുകളെ കാലം മുറതെറ്റാതെ കൈപിടിച്ചുകൂടെകൂട്ടിയപ്പോള്‍ രമ തനിച്ചായി. മുപ്പത്തിയൊന്നുവര്‍ഷത്തിനുശേഷം ഏകാന്തതയറിഞ്ഞത് ഇപ്പോളാണെന്ന് രമ പറയുന്നു. ഒപ്പം ആ 'നല്ല കാല'ത്തിന്റെ ഓര്‍മകളും.
ഇക്കഴിഞ്ഞ മെയ് ആറിന് വേദവതിയമ്മയും യാത്രപറഞ്ഞിരിക്കുന്നു. തിരുവില്വാമലയിലെ വടക്കേകൂട്ടാലയില്‍ ഇനി രമ തനിച്ചാണ്.
Content Highlights: Rama, VKN, Vedavathi VKN, Balachandran, Mathrubhumi