'പാര്‍ട്ടി വിദ്യാഭ്യാസം' മാത്രം നല്‍കുന്ന ഭാഗവതിന്റെ ജ്ഞാനസഭ അപരാധം- കെ.കെ.എന്‍. കുറുപ്പ്

ഉന്നതവിദ്യാഭ്യാസ മേഖലയില്‍, സര്‍വകലാശാലകളിലെ മുന്നേറ്റങ്ങളില്‍, കേരളം കൈവരിച്ച നേട്ടങ്ങളത്രയും ശ്ലാഘനീയമാണ്. കേരളത്തിലെ ഒരോ സര്‍വകലാശാലയും മികവിന്റെ കേന്ദ്രങ്ങളായി മാറിയ കാലത്ത് വിദ്യാര്‍ഥികളുടെ ഒഴുക്കുതന്നെയായിരുന്നു സംഭവിച്ചിരുന്നത്. വൈസ് ചാന്‍സലര്‍ എന്ന സര്‍വാധിപന്റെ കീഴില്‍ നിരന്തരം പുതുക്കലുകള്‍ക്ക് വിധേയപ്പെട്ട സര്‍വകലാശാലകള്‍ ഒന്നാമതെത്താന്‍ പരസ്പരം മത്സരിച്ച കാലം. മികച്ച വിദ്യാര്‍ഥികളെ സമൂഹത്തിനു നല്‍കി അഭിമാനം കൊണ്ട സര്‍വകലാശാലകള്‍ 'ജ്ഞാനസഭ'കള്‍ക്ക് വഴിമാറിക്കൊടുക്കുകയാണോ? സര്‍വകലാശാലകളുടെ നിലവിലെ അവസ്ഥകളെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനും കലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പുമായുള്ള അഭിമുഖം
കേരളത്തില്‍ 'ജ്ഞാനസഭ' എന്നൊന്ന് സംഭവിച്ചത് താങ്കള്‍ അറിഞ്ഞിട്ടുണ്ടാവുമല്ലോ. കേരളത്തിലെ മികച്ച സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ വേദിയില്‍ ഉപവിഷ്ടരായിക്കൊണ്ട് അത് സംഭവിച്ചു. ചാന്‍സലര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍കൈയെടുത്ത് കേരള വിദ്യാഭ്യാസ വികാസകേന്ദ്രവും അമൃത വിശ്വവിദ്യാപീഠവും സംയുക്തമായി സംഘടിപ്പിച്ച ജ്ഞാനസഭ ഉദ്ഘാടനം ചെയ്തത് ആര്‍എസ്എസ് സര്‍സംഘചാലക് ആയ മോഹന്‍ ഭാഗവത് ആണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ഇത് പുതുമയുള്ള കാര്യമാണ്. കേരളത്തിലെ വിദ്യാഭ്യാസ-ധൈഷണിക-ചരിത്ര മേഖലകള്‍ക്ക് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ താങ്കളും ഈ പറയുന്ന വൈസ് ചാന്‍സലര്‍ കസേരയില്‍ ഇരുന്നതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസപീഠത്തിലെ വിഗ്രഹമൂര്‍ത്തികള്‍ ജ്ഞാനസഭ കൂടിയതിനെക്കുറിച്ച് എന്താണ് താങ്കളുടെ നിരീക്ഷണം?
Content Highlights: KKN Kurup Interview the role of Vice Chancellors and Univiersities in Kerala