ഇങ്ങനെയൊരു നിഘണ്ടു നിർമ്മിക്കാൻ മറ്റൊരാൾക്കാവുമോ? നിരാശയിൽനിന്നൊരു വെല്ലുവിളി | ഞാറ്റ്യേല ശ്രീധരൻ

2021-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നന്ദന്‍ സംവിധാനം ചെയ്ത 'ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്' എന്ന ഡോക്യുമെന്ററി പുരസ്‌കാരത്തിനര്‍ഹമായി. ഒരു മനുഷ്യന്‍ നാലു പതിറ്റാണ്ടുകാലം നാലു ദ്രാവിഡഭാഷയ്ക്കുപിറകേ ഏകാകിയായി നടന്ന ജീവിതകഥയാണ് നന്ദന്‍ തന്റെ ഡോക്യുമെന്ററിയ്ക്കാധാരമാക്കിയത്. ഞാറ്റ്യേല ശ്രീധരന്‍ എന്ന എണ്‍പത്തിയഞ്ചുകാരന്റെ പ്രയത്‌നങ്ങള്‍ ആ ഡോക്യുമെന്ററിയില്‍ തീരുന്നില്ല. ചതുര്‍ഭാഷാ നിഘണ്ടു എന്ന സ്വപ്‌നത്തിനുപിറകേ സഞ്ചരിച്ച ഞാറ്റ്യേല ശ്രീധരന്‍ മാതൃഭൂമി ഡോട് കോമിനു നല്‍കിയ അഭിമുഖം.
Content Highlights: Njattyela Sreedharan, Lexicographer, Chathurbhasha Dictionary, Mathrubhumi, Shabitha