'ഗര്‍ഭപാത്രത്തോടെ റെയില്‍പ്പാളത്തില്‍ നിന്നു കിട്ടിയ ആ കുഞ്ഞു ദേഹം മാത്രമാണ് മനസ്സില്‍ തട്ടിയത്'

പുഴയില്‍ പൊങ്ങിയ എന്റെ കൂട്ടുകാരന്റെ ബോഡിയാണ് ആദ്യം എടുത്തത് . ശവംവാരിയെന്നുവിളിച്ച് മുഖത്ത് കാര്‍ക്കിച്ച് തുപ്പിയവരുണ്ട്. ഞാന്‍ ആരുടെയും മുഖത്ത് നോക്കാറില്ല, നോക്കിയാല്‍ ആരും ചിരിക്കില്ല. സ്വന്തമായി ഒരു വീടല്ല വേണ്ടത്, ശ്മശാനമാണ്.
പതിനഞ്ചാം വയസ്സു മുതല്‍ ആലുവക്കാരന്‍ വിനുവിന്റെ കൈകളിലൂടെ കടന്നുപോയത് ആയിരക്കണക്കിന് മൃതദേഹങ്ങളാണ്. ശവംവാരിയെന്നു വിളിച്ച് ആളുകള്‍ അകറ്റി നിര്‍ത്തുമ്പോഴും വിനു തന്റെ മേഖലയില്‍ കര്‍മനിരതനാണ്. മൃതദേഹങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് വിനു സംസാരിക്കുന്നു.
Content Highlights: interview with mortician vinu p author of the book maranakkoottu mathrubhumi books