'കഴുത്തില്‍ കയറ് മുറുക്കണമെന്ന് മാഷ്, ഞാന്‍ സ്‌കൂള്‍വിട്ടിറങ്ങി'; എഴുതി, കാന്‍സറിനെ തോല്‍പ്പിച്ചു

തന്റെ ആദ്യപുസ്തകമായ 'കോന്തലക്കിസ്സകളു'മായി ആമിന പാറക്കല്‍ | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍
തന്റെ ആദ്യപുസ്തകമായ 'കോന്തലക്കിസ്സകളു'മായി ആമിന പാറക്കല്‍ | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

തോറ്റും തട്ടിയും മുട്ടിയും ആറുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ ഒരു നാട്ടിന്‍പുറത്തുകാരി 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഗശയ്യയില്‍വെച്ച് ആധികൊണ്ടു. വേദനയുടെ കനലാഴിയില്‍ ദേഹവും മനസ്സും ഒരുപോലെ പൊള്ളിക്കൊണ്ടിരുന്ന ആ ദിവസങ്ങളില്‍ തന്റെ ഓര്‍മകളെ ചേര്‍ത്തുപിടിച്ച് മുറിയില്‍ ചുരുണ്ടുകൂടി. ഇങ്ങനെ എത്രനാള്‍ മുന്നോട്ട് പോകും? തന്നോടൊപ്പം തന്റെ ഓര്‍മകളും അലിഞ്ഞില്ലാതാകുമോ? പട്ടിണിക്കിടയിലും അളവറ്റ സ്‌നേഹം പകര്‍ന്നുതന്ന ഉപ്പയും ഉമ്മയും, സ്‌നേഹലാളനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ച സഹോദരങ്ങള്‍, ഖിലാഫത്തിലും പട്ടാളത്തിന്റെ അക്രമത്തിലും മുറിവേറ്റ നാട്ടോര്‍മകള്‍, ആളുകള്‍, ധീരവനിതകള്‍, അധ്യാപകനാല്‍ മുളയിലെ മുടങ്ങിപ്പോയ പഠനമെന്ന സ്വപ്‌നം...ഓര്‍മകള്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍ സഹികെട്ട് മക്കളുപേക്ഷിച്ച ഡയറിത്താളുകളില്‍ ആമിന പാറക്കല്‍ എഴുത്തു തുടങ്ങി. വീട്ടിലാരും കാണാതെ വേദന നിറഞ്ഞ രാത്രികളെ അവര്‍ എഴുതിക്കൊണ്ട് അതിജീവിച്ചു.  പളുങ്കുമണികള്‍ പോലെ തിളക്കമുറ്റ ജീവിതകഥകള്‍ പെറുക്കിക്കൂട്ടിയപ്പോള്‍ 'കോന്തലക്കിസ്സകള്‍' പിറവികൊണ്ടു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആമിന പാറക്കലിന്റെ പുസ്തകം പ്രകാശനംചെയ്ത് ഒരാഴ്ചയ്ക്കുളളില്‍ തന്നെ രണ്ടാംപതിപ്പിലേക്കെത്തിയിരിക്കുകയാണ്. എഴുത്തുകാരി സംസാരിക്കുന്നു;

72-ാം വയസ്സില്‍ സ്വന്തം പുസ്തകം കൈയില്‍ കിട്ടിയിരിക്കുകയാണ്. രോഗാവസ്ഥയിലിരിക്കെ വേദനകൊണ്ട് തളര്‍ന്നിരിക്കാതെ, വിധിയെന്ന് പഴിച്ചുകൊണ്ട് ദിവസങ്ങളെ തള്ളിനീക്കാതെ എഴുതാനിരുന്നു. 'കോന്തലക്കിസ്സകള്‍; ഗ്രാമീണബാല്യത്തിന്റെ പെണ്ണോര്‍മകള്‍' എന്ന ഗൃഹാതുരമായ കുറിപ്പുകള്‍ പ്രാദേശിക ചരിത്രംകൂടി പറയുന്ന രചനയാണ്. എഴുത്തനുഭവത്തെക്കുറിച്ച് പറയാമോ.

Content Highlights: Interview with Amina Parakkal author of Konthalakkissakal book

Continue reading