ഇന്ദുമുഖി | ചെറുകഥ

ശ്രീധന്യ റോഡ് മുറിച്ചുകടക്കാന്‍ സീബ്രാവരയ്ക്കടുത്ത് നില്‍ക്കുകയാണ്. നില്‍പ്പ് നീളുന്നതല്ലാതെ കടക്കാനാകുന്നില്ല. അല്ലെങ്കിലും റോഡ് കടക്കാന്‍ നേരത്ത് ശ്രീധന്യയ്ക്ക് തലപെരുക്കുന്നതുപോലെ തോന്നും. ഭൂമിയുടെ ഏതോ നടുക്കണ്ടത്തില്‍, അണ്ഡകടാഹത്തിന്റെ ഒത്തമധ്യത്തില്‍ കുട്ടവഞ്ചിയില്‍ വട്ടംകറങ്ങുന്നതുപോലെ ഒരാന്തല്‍ വരും. നൂറുനൂറായിരം ആദികളും വ്യാധികളും മനസ്സിലൂടോടിക്കളിക്കും. ഓട്ടോറിക്ഷയേതാ കാറേതാ ബസേതാന്നറിയാതെ കണ്ണുംമിഴിച്ച് ആ നില്‍പ്പ് തുടങ്ങീട്ട് ഒരഞ്ച് മിനിറ്റായിക്കാണും. അഞ്ചുമിനിറ്റല്ലേ എന്ന് ചിന്തിക്കേണ്ട. കാല്‍നടയാത്രക്കാരുടെ നിയമപുസ്തകത്തില്‍ അഞ്ച് മിനിറ്റ് വലിയ കാലയളവുതന്നെയാണ്. വയസ്സായ അപ്പൂപ്പന്മാരും ചുറുചുറുക്കുള്ള പെമ്പിള്ളേരും ഗുമുഗുമാന്നല്ലേ റോഡ് കടക്കുന്നത്. അവരോടൊപ്പം ഓടിയെത്താന്‍ പോലും അന്നേരം ശ്രീധന്യയുടെ തലച്ചോര്‍ സമ്മതിക്കില്ല.
ബീവറേജില്‍ നിന്ന് വരുന്ന ഒരു സ്ഥിരം കുടിയനുണ്ട്. അയാള്‍ മിക്കവാറും ആ നേരത്താണ് ആടിയാടി റോഡ് കടക്കാന്‍ വരാറുള്ളത്. കമോണ്‍ എന്ന് ശ്രീധന്യയെ നോക്കി അയാള്‍ ആജ്ഞാപിക്കും. അടിയന്‍ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് കാലുകള്‍ അയാള്‍ക്കൊപ്പം ചലിക്കും. ചീറിപ്പാഞ്ഞുവരുന്ന ലോറികളെപ്പോലും ഭയപ്പെടാതെ ആ കുടിയനൊപ്പം റോഡ് കടക്കാം. മൂന്നാല് ദിവസമായിട്ട് അയാളെ കാണാനില്ല. ബീവറേജ് അപ്പുറത്തേക്ക് മാറ്റിക്കാണുമോ അതോ അയാള്‍ കുടി നിര്‍ത്തിക്കാണുമോ?
Content Highlights: A heartwarming Malayalam story about Shreekutti and her journey to self-acceptance and finding love