പുനർജ്ജന്മം| കവിത

നൂറുകൊല്ലം കഴി,ഞ്ഞൊരു
നീർക്കുമിള ചന്ദ്രബിംബ
ഛായയേന്തിയൊരുമാത്ര
നിന്നു, പൊട്ടിത്തകർന്നേക്കാം.
ആ വിലോലക്ഷണം മാത്രം
മതിയാകുമൊരാവൃത്തി
കൂടി നിന്നെ പ്രണയിച്ചു
നശിക്കുവാൻ മരീചികേ.
Content Highlights: Punarjanman Poem by Balachandran Chullikkad