കാത്തുനിൽപ് | കവിത

കാത്തുനിന്നു ഞാൻ പണ്ടീ വഴിവക്കിൽ,
നേർത്ത മഞ്ഞല ചുറ്റിയ സ്വപ്നത്തെ.
കാത്തുനിൽക്കയാണിങ്ങു ഞാനിപ്പൊഴും,
പോസ്റ്റുമോർട്ടം കഴിഞ്ഞ യാഥാർത്ഥ്യത്തെ.

കാത്തുനിന്നു ഞാൻ പണ്ടീ വഴിവക്കിൽ,
നേർത്ത മഞ്ഞല ചുറ്റിയ സ്വപ്നത്തെ.
കാത്തുനിൽക്കയാണിങ്ങു ഞാനിപ്പൊഴും,
പോസ്റ്റുമോർട്ടം കഴിഞ്ഞ യാഥാർത്ഥ്യത്തെ.