ഹൈറേഞ്ചിലെ ഒരു സന്ധ്യ | ബാലചന്ദ്രന്‍ ചുള്ളിക്കാട് | കവിത

മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി മലകളും
കാടുകളും ഗ്രാമലേശദൃശ്യങ്ങളും
ഏകാന്തതയെ വിവാഹംകഴിക്കുന്നു
മൂകവിഷാദം, പുരോഹിതനില്ലാതെ.
ആരോ കരിന്തുണികൊണ്ടു പതുക്കെയെന്‍
പേരും മനസ്സും തുടച്ചുകളയുന്നു.

മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി മലകളും
കാടുകളും ഗ്രാമലേശദൃശ്യങ്ങളും
ഏകാന്തതയെ വിവാഹംകഴിക്കുന്നു
മൂകവിഷാദം, പുരോഹിതനില്ലാതെ.
ആരോ കരിന്തുണികൊണ്ടു പതുക്കെയെന്‍
പേരും മനസ്സും തുടച്ചുകളയുന്നു.